ചടയമംഗലം
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള യുവാവിന് വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. മേടയിൽ ഗവ. ജിയുപിഎസിലെ വിദ്യാർഥികൾ സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദുവിന് സ്കൂൾ ലീഡർ അനന്തു നൽകി. കെ ജയൻ അധ്യക്ഷനായി. പ്രധാനാധ്യാപിക ഗീത സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റീജ ഷെഫീഖ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു മറിയപ്പള്ളി, വിഷ്ണുരാജ്, അധ്യാപകരായ എ കബീർ, മിനി എബ്രഹാം എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..