ചടയമംഗലം
ഇളമാട് പഞ്ചായത്തിലെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് തേവന്നൂർ ഗവ. എൽപിഎസിൽ പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കോമളകുമാരിയമ്മ അധ്യക്ഷയായി. ഇളമാട് ഗവ. യുപിഎസ്, അർക്കന്നൂർ ഗവ. എൽപിഎസ്, കാരാളിക്കോണം എസ്എസ്എം യുപിഎസ്, ഇളമാട് പിഎച്ച്സി, ഇളമാട് ഗവ. ഐടിഐ, ഇളമാട് കമ്യൂണിറ്റി സെന്റർ എന്നിവിടങ്ങളിലും യൂണിറ്റുകൾ സ്ഥാപിച്ചു. ശുചിത്വമിഷന്റെ അംഗീകാരത്തോടെ പൊതുസ്ഥലങ്ങളിൽ ജൈവമാലിന്യം സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥിരംസമിതി അധ്യക്ഷരായ മുഹമ്മദ് റഷീദ്, താജുദീൻ, പഞ്ചായത്ത് അംഗം ഹിരൺ, പ്രധാനാധ്യാപിക ഷീജ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..