18 October Friday
കുഴിയിൽവീണ് ബൈക്ക്‌ യാത്രക്കാരൻ മരിച്ച സംഭവം

പ്രവീണിന്റെ കുടുംബത്തിന്‌ കരാറുകാരൻ 3 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

 

പുനലൂർ
മലയോര ഹൈവേയുടെ കലുങ്ക് നിർമിക്കാനെടുത്ത കുഴിയിൽവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് കരാറുകാരൻ മൂന്നു ലക്ഷം രൂപ സഹായധനം നൽകി. 
അഞ്ചൽ –- പുനലൂർ പാതയിൽ തൊളിക്കോട് ഫയർ സ്റ്റേഷനു മുന്നിലുണ്ടായ അപകടത്തിൽ മരിച്ച കരവാളൂർ നീലമ്മാൾ സ്വദേശി പ്രവീണിന്റെ കുടുംബത്തിനാണ് ശ്രീധന്യ കൺസ്ട്രക്‌ഷൻസ് സഹായധനം നൽകിയത്. പുനലൂർ മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ ധനസഹായം പ്രവീണിന്റെ കുടുംബത്തിന് കൈമാറി. 
സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജു, കരവാളൂർ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ്, ഡിവൈഎഫ്ഐ പുനലൂർ ബ്ലോക്ക് സെക്രട്ടറി എസ് എൻ രാജേഷ്, സൗത്ത് മേഖലാ സെക്രട്ടറി അഡ്വ. എസ് ശ്യാം, ബ്ലോക്ക്‌ ട്രഷറർ സതേഷ്, ജിജി കെ ബാബു, അനന്ദു, അരുൺ രമേശ്‌ എന്നിവരോടൊപ്പമാണ് ചെയർമാൻ പ്രവീണിന്റെ വീട്ടിലെത്തി സഹായം കൈമാറിയത്. 
അപകട മുന്നറിയിപ്പ് ബോർഡോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത വിധമായിരുന്നു കലുങ്കിന്റെ കുഴികളെടുത്തിരുന്നത്. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ റോഡ് ഉപരോധവും മരാമത്ത് അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിക്കലും നടത്തിയിരുന്നു. തുടർന്ന് ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഉൾപ്പെടെ സർവകക്ഷി യോഗം ചേർന്ന് പ്രവീണിന്റെ കുടുംബത്തിന് കരാരുകാരൻ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ പ്രവീണിന്റെ കുടുംബത്തിന് സഹായം ലഭ്യമാക്കൽ ശ്രമിക്കുമെന്ന്‌ ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top