24 October Thursday

കില ഇടിസി പ്രദർശന വിപണനമേള ഇന്നുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

കൊട്ടാരക്കര കില ഇടിസിയിൽ പ്രദർശന വിപണന മിനിമേള പി അയിഷാപോറ്റി എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

 

കൊല്ലം
കൊട്ടാരക്കര  കില ഇടിസിയിലെ ഓണം പ്രദർശന മിനിവിപണന മേള ഞായറാഴ്‌ച സമാപിക്കും. 
ഇടിസിയിൽ പരിശീലനാർഥികൾ  നിർമിച്ച  വിവിധയിനം വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ എന്നിവയിൽ വിപണന സാധ്യതയുള്ള ഉൽപ്പന്നങ്ങളാണ് മേളയിലുള്ളത്. ഇടിസി ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തിൽ വിപണനമേള സംഘടിപ്പിക്കുന്നത്. 
രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ ഇടിസി ഹാളിലാണ് മേള. അയിഷാപോറ്റി എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ജി കൃഷ്ണകുമാർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഡി രാമകൃഷ്ണപിള്ള, കൗൺസിലർ സി മുകേഷ്, എസ് രമേശൻനായർ, ആർ സമീറ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top