20 September Friday

കെ കൃഷ്ണകുമാർ അനുസ്മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
എഴുകോൺ
സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റിഅംഗവും കരീപ്ര നോർത്ത് ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ കൃഷ്ണകുമാറിന്റെ അഞ്ചാമത് അനുസ്മരണ ദിനാചരണം വ്യാഴാഴ്ച സംഘടിപ്പിക്കും. സിപിഐ എം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ രാവിലെ എട്ടിന് കൃഷ്ണകുമാർ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് അഞ്ചിന് കരീപ്ര എൻഎസ്എസ് കരയോഗം ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം ബി രാഘവൻ ഉദ്ഘാടനംചെയ്യും. എം നൗഷാദ് എംഎൽഎ  അനുസ്മരണ പ്രഭാഷണം നടത്തും.
പ്രധാന വാർത്തകൾ
 Top