12 August Wednesday
6 പേർക്ക്‌ രോഗമുക്തി

11 പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍Updated: Wednesday Jul 8, 2020

ഇരവിപുരം എസ്ഐ അനീഷിന്റെ നേതൃത്വത്തിൽ പൊലീസ്‌ കോവിഡ്‌ ബോധവൽക്കരണ മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നു

കൊല്ലം
കോവിഡിൽ ജാഗ്രത കൂടുതൽ ഓർമിപ്പിച്ച്‌ ജില്ലയിൽ ചൊവ്വാഴ്‌ച  11 പേർക്കുകൂടി ‌കോവിഡ്‌19‌ സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും ഒരാൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്. അഞ്ചുപേർ സൗദി അറേബ്യയിൽനിന്നും കുവൈത്തും, ഒമാൻ എന്നിവിടങ്ങളിൽനിന്ന് രണ്ടുപേരും ദക്ഷിണാഫ്രി‌ക്കയിൽനിന്ന് ഒരാളും ഹൈദ്രാബാദിൽനിന്നും വന്ന ഒരാൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലിരുന്ന യുവാവും വിദേശത്ത്‌ കോവിഡ്‌ ചികിത്സയിലിരുന്ന യുവാവും ചൊവ്വാഴ്‌ച മരിച്ചു.  
പുത്തൂർ തേവലപ്പുറം മനോജ്‌ഭവനിൽ മനോജ്‌(26)ആണ്‌ നിരീക്ഷണത്തിലിരിക്കെ മരിച്ചത്‌. ചെന്നൈ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയിലേക്കയച്ച അയച്ച  മനോജിന്റെ സ്രവ പരിശോധനാഫലം ബുധനാഴ്‌ച ലഭിക്കും. സൗദി അറേബ്യയിലെ ജിദ്ദയിൽ കോവിഡ്‌ ബാധിച്ച്‌ ചാത്തന്നൂർ ഊറൻവിള കുന്നുവിളവീട്ടിൽ തോമസ്‌ ജോണാണ്‌ (53) മരിച്ചത്‌. 
സൗദിയിൽ നിന്ന്‌ എത്തിയ ഏരൂർ സ്വദേശി(55), വടക്കേവിള സ്വദേശി(52), കാവനാട് സ്വദേശി(62), നിലമേൽ കണ്ണാംകോട് സ്വദേശിനി(34), തഴവ സ്വദേശി(57), ഒമാനിൽനിന്ന്‌ തിരിച്ചെത്തിയ അലുംപീടിക സ്വദേശി(25), തലച്ചിറ സ്വദേശി(48), കുവൈത്തിൽ നിന്ന്‌ തിരിച്ചെത്തിയ മുണ്ടയ്ക്കൽ സ്വദേശി(25), തലവൂർ സ്വദേശി(26) ദക്ഷിണാഫ്രിക്കയിൽനിന്ന്‌ എത്തിയ കല്ലുതാഴം സ്വദേശി(36) ഹൈദ്രാബാദിൽനിന്ന്‌ വന്ന കടപ്പാക്കട സ്വദേശി (24)  എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.
ആറുപേർക്ക്‌ രോഗമുക്തി 
ജില്ലയിൽ ചൊവ്വാഴ്‌ച ആറുപേർ രോഗമുക്തി നേടി. അഞ്ചൽ തടിക്കാട് സ്വദേശി(39), ഇളമ്പൽ സ്വദേശിനി(28), തഴവ സ്വദേശി(44), ചവറ സ്വദേശി(27), വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനി(50), പൂയപ്പള്ളി സ്വദേശി(40), എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
നിരീക്ഷണത്തിൽ 
9998 പേർ 
ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്‌ 9998 പേർ. ഇതിൽ 9820 പേരും വീടുകളിലാണ്‌. സ്ഥാപനനിരീക്ഷണത്തിൽ 1636 പേരുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top