22 August Thursday

ഫയർഫോഴ‌്സ‌് കണ്ടെത്തൽ ജില്ലയിൽ 86 സ്ഥാപനങ്ങളിൽ അ​ഗ്നിസുരക്ഷാ സംവിധാനമില്ല

സ്വന്തം ലേഖികUpdated: Saturday Jun 8, 2019

 

 
കൊല്ലം
ദിനംപ്രതി ആയിരക്കണക്കി
ന-്- ആളുകൾ എത്തുന്ന മാളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള 86 സ്ഥാപനങ്ങളിൽ മതിയായ അ​ഗ്നിസുരക്ഷാ സംവിധാനമില്ലെന്ന്- കണ്ടെത്തൽ. നഗര ഹൃദയത്തിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ, കോളേജുകൾ, ഓഡിറ്റോറിയങ്ങൾ, വസ-്-ത്രശാലകൾ എന്നിവയെല്ലാം ഈ ഗണത്തിൽപെടും. കൺവൻഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള 50 ഓഡിറ്റോറിയങ്ങൾ, 30 ആശുപത്രികൾ, ആറ്--്- കോളേജുകൾ എന്നിവ അ​ഗ്നി-സു-രക്ഷയും- ജനങ്ങളു-ടെ സം-രക്ഷണവും- ഉറപ്പാ-ക്കി-യി-ട്ടി-ല്ലെന്ന്- ജി-ല്ലാ- അ​ഗ്നി-ശമന വി-ഭാ-ഗം- നടത്തി-യ പരി-ശോ--ധനാ റി-പ്പോർ-ട്ട്-- ചൂ-ണ്ടി-ക്കാ-ട്ടു-ന്നു.- ഈ കേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികൾ അടക്കമുള്ളവരുടെ ജീവനും സ്വത്തിനും ഒരു ഉറപ്പും നൽകാനാകാത്ത അവസ്ഥ നിലനിൽക്കുകയാണ-്-. ഇവിടെ അ​ഗ്നിബാധ ഉണ്ടായാൽ രക്ഷാപ്രവർത്തന സാധ്യത ഇല്ലാതാകും. 
തിരുവനന്തപുരം മൺവിളയിൽ ഉൾപ്പെടെ അടുത്തിടെ ഉണ്ടായ വിവിധ തീപിടിത്തങ്ങളുടെ  അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫയർഫോഴ‌്സ‌് ഡിജിപി ഹേമചന്ദ്രന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ-്- കണ്ടെത്തൽ.    
നേരത്തെ ജില്ലാ യൂണിറ്റ-്- നടത്തിയ പരിശോധനയിൽ 420 സ്ഥാപനങ്ങൾക്ക-്- മാനദണ്ഡം ഉറപ്പാക്കണമെന്ന-്- ആവശ്യപ്പെ
ട്ട-്- നിരവധി തവണ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നോ-ട്ടീസ-്- നൽകിയി-ര-ുന്നു. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ നടപടി എടുക്കാൻ അ​ഗ്നിരക്ഷാ വകുപ്പിന-്-  അധികാരമില്ലാത്തതിനാൽ സ്ഥാപന ഉടമകൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വക്കീൽ നോ-ട്ടീ
സ്---്- അയച്ചു- തടിതപ്പുകയായിരുന്നു.  ഇപ്പോൾ ഡിസാസ-്-റ്റർ മാനേജ-്-മെന്റ-്- ആക്ട-്- പ്രകാരം സു-രക്ഷ ശക്തമാ-ക്കാൻ- കലക്ടർ  ആവശ്യപ്പെട്ടതി-ന്റെ അടി-സ്ഥാനത്തിൽ ആയിരക്കണക്കിന-്- ആളുകൾ എത്തുന്ന സ്ഥാപനങ്ങൾ പ്രത്യേകം തെരഞ്ഞെടുത്ത-്- പട്ടിക- നൽ-കു-കയായിരുന്നു.
പ്രധാന വാർത്തകൾ
 Top