13 December Friday

പള്ളിക്കലാറ്റിൽ തടയണ: അടിയന്തര പരിഹാരം കാണണം–- എ എം ആരിഫ് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

 

കരുനാഗപ്പള്ളി 
പള്ളിക്കലാറ്റിൽ പുതിയ തടയണ നിർമിച്ചതുമൂലം ഉണ്ടായ പ്രശ്‌നങ്ങൾക്ക്‌ ശാസ്‌ത്രീയപഠനം നടത്തി പരിഹാരം കാണണമെന്ന്‌  എ എം ആരിഫ്‌ എംപി.  വെള്ളം നിറഞ്ഞതിനാൽ രണ്ടുവർഷമായി തഴവ, -തൊടിയൂർ  പാടശേഖരങ്ങളിൽ നെല്ല്‌ കൃഷിചെയ്യാൻ കഴിയുന്നില്ല. 
പാവുമ്പ ചുരുളിയിൽ നിരവധി വീടുകളിൽ വെള്ളം കയറിയ നിലയിലാണ്‌. തടയണ പ്രശ്‌നത്തിൽ അടിയന്തര പരിഹാരം കാണാൻ  ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന്‌ എംപി ആവശ്യപ്പെട്ടു. തടയണയ്‌ക്കു പകരം ഷട്ടറോടുകൂടിയ ചീപ്പ് നിർമിക്കുന്നതാണ് ഉചിതമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.  20 മീറ്റർ വീതിയിൽ വെള്ളം ഒഴുകിക്കൊണ്ടിരുന്ന പള്ളിക്കലാറ്റിൽ മൂന്നു മീറ്റർ വീതിയിൽ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സംവിധാനമേ തടയണയിൽ നിലവിലുള്ളൂ. 
അധികമായി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാൻ സംവിധാനം ഇല്ലാത്തതാണ് പ്രശ്‌നങ്ങൾക്കു കാരണം.  തടയണ തൊടിയൂരിലെ പാടശേഖരങ്ങളിൽ വേനൽക്കാലത്ത് വെള്ളമെത്തിക്കാൻ നിർമിച്ചതാണ്‌. അമിത മഴയും സ്ഥിതി രൂക്ഷമാക്കി. ഈ സാഹചര്യത്തിൽ മൈനർ ഇറിഗേഷൻ വകുപ്പും കൃഷിവകുപ്പും  കലക്ടറും  ഇടപെടണമെന്ന്‌ എ എം ആരിഫ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top