24 October Thursday

പായസം മേള ശ്രദ്ധേയമായി അതിജീവനത്തിന്‌ മധുരം വിളമ്പി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

നാഷണൽ സർവീസ് സ്കീം കരുനാഗപ്പള്ളി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിൽ ആരംഭിച്ച പായസ മേള

 

കരുനാഗപ്പള്ളി
ഓണത്തിന്റെ ഓളമെത്താത്ത വീടുണ്ടോ? ഈ ചോദ്യത്തിന്‌ പ്രളയാന്തര കേരളത്തിൽ പ്രസക്തി തിരിച്ചറിഞ്ഞ കുട്ടികളുണ്ട്‌ കൊല്ലത്ത്‌. അവരാണ്‌ ചവറ മുതൽ ഓച്ചിറ വരെ ഏഴു കേന്ദ്രത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ ധനശേഖരണാർഥം പായസം മേള സംഘടിപ്പിച്ചത്. ദേശീയപാതയോരത്തും സ്കൂൾ അങ്കണങ്ങളിലും അതിജീവനത്തിനായി കുട്ടികൾ മധുരം വിളമ്പി. 
നാഷണൽ സർവീസ് സ്കീം കരുനാഗപ്പള്ളി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിലാണ്‌ " ഞങ്ങളും ഒപ്പമുണ്ട്"എന്ന പേരിൽ പായസം മേള സംഘടിപ്പിച്ചത്.  വെള്ളിയാഴ്ച പകൽ 2.30 മുതൽ 4.30 വരെയായിരുന്നു മേള. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിൽ ആർ രാമചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ബി ഉന്മേഷ് അധ്യക്ഷനായി. കെ ജി പ്രകാശ്, പ്രോഗ്രാം ഓഫീസർ എൽ ഗീതാകുമാരി, മുനിസിപ്പൽ കൗൺസിലർ സി വിജയൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനാ നവാസ്, എടിഒ അനിൽകുമാർ, വിമുക്തി താലൂക്ക് കോ–-ഓർഡിനേറ്റർ ഷിഹാസ്, അനിൽ ആർ പാലവിള, ഷിഹാബ് എസ് പൈനുംമൂട്, ബി ഉഷ എന്നിവർ സംസാരിച്ചു.കരുനാഗപ്പള്ളി മേഖലയിലെ ഏഴ്‌ ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് യൂണിറ്റുകളാണ് മേളയിൽ പങ്കെടുത്തത്. പായസം വിറ്റുകിട്ടിയ 34,478 രൂപ കരുനാഗപ്പള്ളി തഹസിൽദാർ എൻ സാജിതാബീഗത്തിന് ക്ലസ്റ്റർ കൺവീനർ കെ ജി പ്രകാശ് കൈമാറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top