26 September Saturday

കിഴക്കേ കല്ലടയിൽ വ്യാപക നാശം

സ്വന്തം ലേഖകന്‍Updated: Friday Aug 7, 2020

കിഴക്കേ കല്ലടയിൽ തെക്കേമുറിയിൽ മരംവീണു തകർന്ന ഷാജി യുടെ വീട്‌

കുണ്ടറ 
ബുധനാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും കിഴക്കേ കല്ലട, പേരയം, കുണ്ടറ പഞ്ചായത്തുകളിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.  മരങ്ങൾ  കടപുഴകി വീണ് വൈദ്യുതി തൂണുകൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. 
കിഴക്കേ കല്ലടയിൽ കുഴിവിള വീട്ടിൽ ശോഭ, തെക്കേമുറി  നിർമല ഭവനിൽ ഷാജി എന്നിവരുടെ വീടുകളാണ്  തകർന്നത്. നെടിയവിള വീട്ടിൽ രാജീവ്, തറയിൽക്കര വീട്ടിൽ രാജേഷ്, ചരുവിള വീട്ടിൽ ഷാജി, മാതാ കോട്ടേജിൽ ഫെലിക്സ്, കൊച്ചുവിള വീട്ടിൽ സുഗതൻ, ലിന്റ ഭവനിൽ ഡിയോൺസ്, സുനിൽജിത്‌ ഭവനിൽ എം എ ജസ്റ്റിൻ, കൊച്ചുവിള താഴതിൽ അമ്പിളി, കിഴക്കേക്കര വിളയിൽ ശ്രീലത, അജിതാ മന്ദിരത്തിൽ അനിൽ, പുത്തൻബംഗ്ലാവിൽ ജയൻ, റാഹേലമ്മ, വെള്ളെത്തുവീട്ടിൽ തുളസമ്മ എന്നിവരുടെ പുരയിടങ്ങളിൽ വൃക്ഷങ്ങൾ കടപുഴകി വീണു. അനന്ദു ഭവനിൽ സേതുവിന്റെ 
കൃഷിനശിച്ചു.  
കുണ്ടറ പഞ്ചായത്തിലെ മുക്കൂട് കരിപ്പുറം മലവിള വടക്കതിൽ തങ്കമണിയുടെ വീട്‌ പുളിമരം വീണ് ഭാഗികമായി തകർന്നു. സമീപത്ത് തുളസിയുടെ  സ്പ്രേ പെയിന്റിങ് വർക്‌ഷോപ്പിനു മുകളിൽ മരം വീണ് ഷെഡ്ഡ് തകർന്നു. മുക്കൂട് വേലായുധമംഗലം ക്ഷേത്രത്തിനു സമീപം മരം വീണ് വൈദ്യുതി പോസ്റ്റ്‌ 
തകർന്നു. 
ക്ഷേത്രത്തിന്റെ ചുറ്റുമതിലും ഇടിഞ്ഞു. പേരയം മുളവന ജലജാ ഭവനിൽ അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂര  മരം വീണ്  തകർന്നു.  വൈദ്യുതി വിതരണവും 
തടസ്സപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top