18 September Wednesday

കെ കൃഷ്ണകുമാർ അനുസ്മരണം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
എഴുകോൺ
സിപിഐ എം നെടുവത്തൂർ ഏരിയകമ്മിറ്റി അംഗവും കരീപ്ര നോർത്ത് ലോക്കൽ  സെക്രട്ടറിയുമായിരുന്ന കെ കൃഷ്ണകുമാറിന്റെ അഞ്ചാമത് അനുസ്മരണ ദിനം വ്യാഴാഴ്ച ആചരിക്കും. സിപിഐ എം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ രാവിലെ എട്ടിന് കൃഷ്ണകുമാർ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടക്കും. വൈകിട്ട് അഞ്ചിന് കരീപ്ര എൻഎസ്എസ് കരയോഗം ഹാളിൽ അനുസ്മരണ സമ്മേളനം ചേരും. സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം ബി രാഘവൻ ഉദ്ഘാടനംചെയ്യും. എം നൗഷാദ് എംഎൽഎ അനുസ്‌മരണ പ്രഭാഷണം നടത്തും.
പ്രധാന വാർത്തകൾ
 Top