18 August Thursday

ദേശാഭിമാനി അക്ഷരമുറ്റത്തിനു തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

പുന്നമൂട് ഡോ. സി ടി ഈപ്പൻ മെമ്മോറിയൽ ആർഎച്ച്‌എസിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം 
സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് വിദ്യാർഥി ആദിത്യന് പത്രംനൽകി ഉദ്ഘാടനംചെയ്യുന്നു

ശാസ്താംകോട്ട 
പുന്നമൂട് ഡോ. സി ടി ഈപ്പൻ മെമ്മോറിയൽ ആർഎച്ച്‌എസിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്  വിദ്യാർഥി ആദിത്യന് പത്രം നൽകി  ഉദ്ഘാടനംചെയ്തു. പി ബാബു അധ്യക്ഷനായി. പ്രധാനാധ്യാപിക സുജ സ്വാഗതം പറഞ്ഞു. കെ കെ രവികുമാർ, എ ഷാനവാസ്‌, പി ആർ അജിത്, വി ജി ഭാർഗവൻപിള്ള, സി അശോകൻ, ടി തുളസീധരൻപിള്ള, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
കരുനാഗപ്പള്ളി 
ഗവ. ഹയർ സെക്കൻഡറി സ്കൂൾ
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക് തുടക്കമായി. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ് വിദ്യാർഥി പ്രതിനിധി അൽ അമീന് പത്രം നൽകി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ബി എസ് രഞ്ജിത്‌ അധ്യക്ഷനായി. പ്രധാനാധ്യാപകൻ എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ലോക്കൽ സെക്രട്ടറി പ്രവീൺ മനയ്ക്കൽ, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ മുഹമ്മദ് റാഫി, എൻ സി ശ്രീകുമാർ, അജയകുമാർ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആണ് പത്രം സ്പോൺസർ ചെയ്തത്.
തേവലക്കര അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
ചവറ 
തേവലക്കര അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക്‌ തുടക്കമായി. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ വിദ്യാർഥി പ്രതിനിധി പി ആർ ദേവാംഗനയ്ക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ്‌ ഷിഹാബ് കാട്ടുകുളം അധ്യക്ഷനായി. തേവലക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആർ രാമചന്ദ്രൻപിള്ള, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ മോഹനക്കുട്ടൻ, ലോക്കൽ സെക്രട്ടറി കെ ബി സജി, സജി അനിൽ, ഇസ്മായിൽകുഞ്ഞ്, ജി ജയകുമാർ, ഗോപിനാഥൻ, ശിവൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്യാരി നന്ദിനി സ്വാഗതവും പ്രധാനാധ്യാപിക ആശാ ജോസ് നന്ദിയും പറഞ്ഞു. തേവലക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top