23 August Friday

പരിസ്ഥിതിദിനത്തിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ വൃക്ഷത്തൈകൾ നട്ട് ഫോട്ടോഗ്രാഫേഴ്സ്

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

പത്തനാപുരം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സജീവ‌്കുമാർ വൃക്ഷത്തൈ നടുന്നു

 

പത്തനാപുരം
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനാപുരം മേഖലയുടെ നേതൃത്വത്തിൽ പത്തനാപുരം പൊലീസ് സ്റ്റേഷൻ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു. പ്രകൃതിയെ സംരക്ഷിക്കുമെന്ന് പ്രവർത്തകർ പ്രതിജ്ഞ ചെയ‌്തു. മേഖലാ പ്രസിഡന്റ്  ഉമ്മൻ തോമസ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി സി ടി സന്തോഷ് സ്വാഗതം പറഞ്ഞു.  പത്തനാപുരം സിഐ വി സജീവ് കുമാർ, എസ്ഐ സതീഷ് കുമാർ എന്നിവർ ചേർന്ന് തൈ നട്ടു. ജില്ലാ പ്രസിഡന്റ്  സുഗതൻ ഗമനം, ജില്ലാ എക്സിക്യൂട്ടീവ‌്അംഗം വിനോദ് അമ്മാസ്, മേഖലാ ട്രഷറർ ഉണ്ണി മഹിമ, പിആർഒ സുബി ചേകം, റോയി തോമസ്, ഡാനിയേൽ ജോർജ്, കുഞ്ഞുമോൻ, സജീവ്, ആർ പൊടിയൻ‌‌, രാധാകൃഷ്ണൻനായർ, ആകാശ്,  അനന്ദു ജയകൃഷ‌്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top