07 February Tuesday

10 യൂണിറ്റ് വെള്ളം; 
ജലവകുപ്പിന്റെ ബിൽ 15,099

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ചടയമംഗലം

പത്ത് യൂണിറ്റ്‌ വെള്ളത്തിനു ജലവകുപ്പ്‌ കൊടുത്ത 15,099 രൂപയുടെ ബിൽ കണ്ട് ഞെട്ടി വീട്ടുകാർ. സ്വന്തമായി കിണറുള്ള വീട്ടുകാർ പൈപ്പ് ലൈനിനെ ആശ്രയിക്കുന്നില്ല. എങ്കിലും വമ്പൻ ബില്ലടിച്ച് വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ജലവകുപ്പ്‌. വെള്ളം ലഭിക്കാത്തതിനെ സംബന്ധിച്ച് കുടുംബം നേരത്തേ നിരവധി പരാതികൾ അയച്ചിരുന്നു. ചടയമംഗലം പാട്ടം സ്വദേശിയായ ജവാന്റെ കുടുംബത്തിനാണ് ജലവകുപ്പിന്റെ ഭീമമായ ബില്ല് കിട്ടിയത്. രണ്ടുമാസം ആകെ ഉപയോഗിച്ചത് 10 യൂണിറ്റ് വെള്ളം മാത്രമാണ്. വിവരം ഫോൺ വഴി അറിയിച്ചപ്പോൾ രണ്ടു ലക്ഷം യൂണിറ്റ് വെള്ളം ഉപയോഗിച്ച് എന്നായിരുന്നു മറുപടി. 10 യൂണിറ്റ് മാത്രമാണ് റീഡിങ് എന്നതിന് വ്യക്തമായ ഉത്തരം ഉണ്ടായില്ല. സംഭവം നേരിട്ട് അറിയിക്കാൻ കടയ്ക്കലുള്ള ഓഫീസിലെത്തി. മുൻമാസം ഉപയോഗിച്ച അത്രയും വെള്ളം ഉപയോഗിച്ചിട്ടില്ലെന്നും മുൻമാസങ്ങളിൽ 125 രൂപയാണ് ബിൽ തുകയെന്നും വ്യക്‌തമാക്കി. എന്നാൽ, ആകെ തുകയിൽ ഇളവും കഴിഞ്ഞ് 7,420 രൂപ അടയ്ക്കാൻ നിർദേശിച്ചിരിക്കുകയാണ് ജലവകുപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top