14 August Friday

ഡിവൈഎഫ്ഐ ഒരേക്കറിൽ കൃഷി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020
പുനലൂർ
ഡിവൈഎഫ്ഐ ചെമ്മന്തൂർ മേഖലാ കമ്മിറ്റിയും കർഷകസംഘം ഏരിയ കമ്മിറ്റിയും ചേർന്ന്‌ കലങ്ങിൻമുകൾ വാർഡിൽ പകിടിയിൽ സുഭിക്ഷകേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരേക്കറോളം വരുന്ന സ്ഥലത്ത്‌ കപ്പ വാഴ, പൂവൻ വാഴ, ഏത്തവാഴ, തുടങ്ങിയ ഇരുന്നൂറോളം വാഴ വിത്തുകളും മരച്ചീനി,  ഇഞ്ചി,  പയർ, പാവൽ പടവലം തുടങ്ങിയ ഇനങ്ങളുമാണ് കൃഷിചെയ്യുന്നത്. തൈ  സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജു  ഉദ്‌ഘാടനംചെയ്തു. 
കർഷക സംഘം എരിയ പ്രസിഡന്റ്  ജി ജി കെ ബാബു അധ്യക്ഷനായി. കർഷകസംഘം ഏരിയ സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ്‌ എൻ രാജേഷ്, ബ്ലോക്ക് പ്രസിഡന്റ്‌ ടി അൻസർ, ശ്യാഹിൻകുമാർ, ലോക്കൽ  സെക്രട്ടറി വിജയൻ ഉണ്ണിത്താൻ, പുരോഗമന കലാ സാഹിത്യസംഘം ഏരിയ പ്രസിഡന്റ് സി ആർ അരുൺകുമാർ, മേഖലാ പ്രസിഡന്റ് താഹ ലത്തീഫ്,  മേഖലാ ജോയിന്റ്‌ സെക്രട്ടറി കൊച്ചുമോൻ, വൈസ് പ്രസിഡന്റ് ബിനീഷ്, രഞ്ജിത്ത്, സ്വാതി, ആര്യൻ, കൃഷിക്കായി  സ്ഥലം വിട്ടുനൽകിയ ബഷീർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top