02 July Thursday

എല്ലാം അച്ഛന്റെ ഒത്താശയോടെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

സ്വന്തം ലേഖകൻ

കൊല്ലം

ഉത്രയെ അണലിയെ ഉപയോഗിച്ച്‌ അപായപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമവും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന് അറിയാമായിരുന്നെന്ന്‌ വെളിപ്പെടുത്തൽ. കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച്‌ ഓഫീസിൽ വെള്ളിയാഴ്ച രാത്രിവരെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്‌ ഇരുവരും ഇക്കാര്യം സമ്മതിച്ചത്‌. 

ഫെബ്രുവരി 29ന്‌ അടൂർ പറക്കോട്‌ കാരയ്‌ക്കൽ വീടിന്റെ സ്റ്റെയർക്കെയിസിൽ കണ്ടത്‌ ചേര അല്ലെന്നും അണലി തന്നെയാണെന്നും ഇരുവരും സ്ഥിരീകരിച്ചു. സൂരജ്‌, അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്‌തു. കഴിഞ്ഞ ദിവസം വരെ സ്‌റ്റെയർക്കെയിസിൽ കണ്ടത്‌ ചേരയാണെന്നായിരുന്നു സൂരജും അച്ഛനും ആവർത്തിച്ചിരുന്നത്‌. സൂരജ്‌ ആവശ്യപ്പെട്ട പ്രകാരം ഉത്ര സ്റ്റെയർകെയ്സ്‌ കയറി മുകളിലത്തെ മുറിയിൽ ഫോണെടുക്കാൻ പോകവേയാണ്‌ അണലിയെക്കണ്ട്‌ നിലവിളിച്ചത്‌. 

സൂരജിനെയും കുടുംബാംഗങ്ങളെയും കഴിഞ്ഞദിവസം വെവ്വേറെ പൊലീസ്‌ ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ പൊരുത്തക്കേട്‌  കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വെള്ളിയാഴ്ച എല്ലാവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്‌.   സുരേന്ദ്രപ്പണിക്കരെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സൂരജിനെ കഴിഞ്ഞദിവസം പൊലീസ്‌ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. പറക്കോട്ടെ വീടിനു സമീപത്തെ റബർ പുരയിടത്തിൽ നിന്ന്‌ കണ്ടെടുത്ത ഉത്രയുടെ സ്വർണം കുഴിച്ചിട്ടത്‌ സുരേന്ദ്രപ്പണിക്കർ തന്നെയാണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ബാങ്ക്‌ ലോക്കറിൽ നിന്നെടുത്ത സ്വർണം സൂരജ്‌ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ, ഉത്രയുടെ മരണത്തിൽ പിടിക്കപ്പെടുമെന്ന്‌ ഉറപ്പായപ്പോൾ സ്വർണം അച്ഛന്‌ കൈമാറി

 

പ്രധാന വാർത്തകൾ
 Top