24 October Thursday

കശുവണ്ടിത്തൊഴിലാളികൾക്കുള്ള സൗജന്യ അരി; കൂപ്പൺ നാളെ നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
അഞ്ചൽ
അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് കേരള കശുവണ്ടിത്തൊഴിലാളി  ആശ്വാസ ക്ഷേമനിധി ബോർഡിൽനിന്ന്‌ പത്തുകിലോ അരി സൗജന്യമായി നൽകുന്നതിനുള്ള കൂപ്പൺ വെള്ളിയാഴ്‌ച  രാവിലെ 10മുതൽ  വൈകിട്ട്  നാലുവരെ വിവിധ കേന്ദ്രങ്ങളിൽ വിതരണംചെയ്യും.
തമ്പുരാൻ ഐരക്കുഴി, എജി ചിതറ, മൗണ്ട്മോറിയ കോട്ടപ്പുറം, അമൃതാനന്ദ കോട്ടുക്കൽ, എംജി കുറ്റിക്കാട്,അൽ അമീൻ കോട്ടുക്കൽ എന്നീ ഫാക്ടറികളിലെ തൊഴിലാളികൾ കടയ്ക്കൽ മിനിസിവിൽസ്റ്റേഷനിലും ഇമ്മാനുവേൽ കാഷ്യൂ ഫാക്ടറി തേവന്നൂർ, ഏതൻസ് ഒഴുകുപാറയ്ക്കൽ, അമൃതാനന്ദ മേൽക്കുളങ്ങര, രശ്മി നിലമേൽ, കുമ്പക്കാട്ട് ചെറിയവെളിനല്ലൂർ, ലക്ഷ്‌മൺ നെല്ലിക്കുന്നം, പുണർതം വിലങ്ങറ, കിഴക്കേടത്ത് ചെപ്ര, എന്നീ ഫാക്ടറിയിലെ തൊഴിലാളികൾ  ആയൂർ ക്ഷേമനിധി ഇൻസ്‌പെക്ടർ ഓഫീസിലും എത്തി കൂപ്പൺവാങ്ങാം. 
സൺഫുഡ് അഞ്ചൽ, പൊന്നു മാത്ര, കൈരളി തഴമേൽ, സെന്റ് ജോൺസ് വടമൺ ,അസോസിയേറ്റഡ് ഏരൂർ, ഇമ്മാനുവേൽ മണ്ണൂർ, മൗണ്ട്മോറിയ ചണ്ണപ്പേട്ട ഫാക്ടറികളിലെ തൊഴിലാളികൾ അഞ്ചൽ ടൗണിലെ സൺഫുഡ് കാഷ്യൂ ഫാക്ടറിയിലും റിസ ഇളമ്പൽ, അസോസിയേറ്റഡ് ഇടമൺ, ശ്രീ ശ്രീ ഇടമൺ, ഗൗരി ഇളമ്പൽ, ശ്രീലക്ഷി കുന്നിക്കോട്, മാസ്റ്റർ കാര്യറ എന്നീ ഫാക്ടറികളിലെ തൊഴിലാളികൾ ഇളമ്പൽ കാർമൽ കാഷ്യൂ ഫാക്ടറിയിലും എത്തി കൂപ്പൺ കൈപ്പറ്റാം.
പ്രധാന വാർത്തകൾ
 Top