26 September Saturday
68.19 കോടിയിൽ 10 നില മന്ദിരം

പുനലൂര്‍ താലൂക്കാശുപത്രി കെട്ടിടം ഈ മാസം തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കൊല്ലം
പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ആധുനിക ചികിത്സാ സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം ആഗസ്ത് അവസാനത്തോടെ പ്രവർത്തന സജ്ജമാകും. 2,20,000 ചതുരശ്ര അടിയിൽ 10 നിലകളുള്ളതാണ്‌ പുതിയ കെട്ടിടം.
കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി 68.19 കോടി രൂപയുണ് കിഫ്ബി വഴി അനുവദിച്ചത്.  ഫിസിയോളജി, ഓഡിയോളജി, മൈക്രോബയോളജി തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷൻ തിയറ്ററുകളും പുതിയ കെട്ടിടത്തിലുണ്ട്. പോസ്റ്റ്മോർട്ടം റൂം, എക്‌സ്റേ, എംആർഐ, സിടി സ്‌കാൻ, ദന്തൽ എക്‌സ്-റേ, ബ്ലഡ് ബാങ്ക്, ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 
കെട്ടിടത്തിന്‌ അനുബന്ധമായി ആറ് ലിഫ്റ്റുകൾ, ശുചീകരണ സംവിധാനം, മാലിന്യസംസ്‌കരണ പ്ലാന്റ്, അ​ഗ്നിരക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകൾ എന്നിവയും ഉൾപ്പെടും. ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡിനാണ് നിർവഹണ ചുമതല. ജില്ലാ ക്യാൻസർ കെയർ സെന്റർ, അമ്മയ്ക്കും കുഞ്ഞിനുമുള്ള ആശുപത്രി എന്നിവയും പുനലൂർ താലൂക്കാശുപത്രിക്കാണ് അനുവദിച്ചിട്ടുള്ളത്. 
പുതിയ കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കൂടി പ്രാപ്യമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ആർ ഷാഹിർഷ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top