23 September Wednesday
സിവിൽ സർവീസ് വിജയം

ആശിഷ് ദാസിനെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

സിവിൽ സർവീസ് പരീക്ഷയിൽ 291 –-ാം റാങ്ക് നേടിയ ആശിഷ് ദാസിന്‌ സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ മൊമന്റോ സമ്മാനിക്കുന്നു

പത്തനാപുരം
സിവിൽ സർവീസ് പരീക്ഷയിൽ 291 –-ാം റാങ്ക് നേടിയ ആശിഷ്ദാസിനെ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. 
ആവണീശ്വരം അഗ്നിരക്ഷാസേന ഓഫീസിൽ എത്തിയാണ്‌ അനുമോദിച്ചത്‌. സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ മൊമന്റോ സമ്മാനിച്ചു. 
ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ രതീഷ് ചേകം, സെക്രട്ടറി വിഷ്ണുകുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി അനന്തു, തലവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സുരേഷ് കുമാർ, ഷിനുമോൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top