16 November Saturday

14 ലിറ്റർ വിദേശമദ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

ജോസ്‌

 

കൊട്ടാരക്കര 
ഡ്രൈഡേയിൽ നടത്തിയ റെയ്ഡിൽ എക്‌സൈസ്‌ സംഘം 14 ലിറ്റർ വിദേശമദ്യം പിടികൂടി. പൊരീക്കൽ സ്വദേശി ജോസിൽനിന്നാണ്‌ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച മദ്യംപിടികൂടിയത്‌. 
പ്രതിയെ റിമാൻഡ്‌ ചെയ്തു. പൂവറ്റൂർ ഡിവിഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കടയിൽനിന്ന്‌ അഞ്ചുകിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കട ഉടമയിൽനിന്ന് പിഴ ഈടാക്കി. കടയുടെ ലൈസൻസ് റദ്ദ്‌ചെയ്യാനുള്ള നടപടിയുണ്ടാകുമെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top