19 August Monday

പരിസ്ഥിതി ദിനാചരണം: വൃക്ഷത്തെകൾ നട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

 

അഞ്ചൽ 

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ പൊലീസ‌് സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ വൃക്ഷത്തൈ നടീൽ ഉദ്ഘാടനംചെയ്തു.  സിപിഐ എം അഞ്ചൽ ലോക്കൽ സെക്രട്ടറി ജി ബാബുരാജ്, നസീർ, ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി അജാസ്,  ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികളായ രാം രാജ്, അമൽ ജിഷ്ണു, ശ്രീരാജ്, റിയാസ്, ഷാഹിൻ, അനന്ദു എന്നിവർ നേതൃത്വം നൽകി. 

കേരള കർഷകസംഘം അഞ്ചൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ ഗവ. എൽപി സ‌്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു.  കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗം വി എസ് സതീഷ്  ഉദ്ഘാടനംചെയ്തു. കർഷകസംഘം അഞ്ചൽ വെസ്റ്റ് മേഖലാ  സെക്രട്ടറി സുരാജ്,  നസീർ,  നൗഷാദ് എന്നിവർ നേതൃത്വം നൽകി.

പ്രധാന വാർത്തകൾ
 Top