14 May Friday

വാക്‌സിൻ ചലഞ്ച്‌: 10.50 ലക്ഷം 
നൽകി പുനലൂർ ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പുനലൂർ സർവീസ് സഹകരണ ബാങ്ക് നൽകുന്ന 10.50 ലക്ഷം രൂപ പ്രസിഡന്റ്‌ എ ആർ മുഹമ്മദ് അജ്മലിൽനിന്ന്‌ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഏറ്റുവാങ്ങുന്നു

പുനലൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനലൂർ സർവീസ് സഹകരണ ബാങ്ക് 10.50 ലക്ഷം രൂപ  നൽകി. ബാങ്കിന്റെ 10 ലക്ഷവും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും  ചേർത്താണിത്‌. ബാങ്ക് പ്രസിഡന്റ്‌ എ ആർ മുഹമ്മദ് അജ്മലിൽനിന്ന്‌ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ തുക ഏറ്റുവാങ്ങി. 
ബാങ്ക് വൈസ് പ്രസിഡന്റ്‌ ജെ ഡേവിഡ്, വി എ ഷെരീഫ്, എസ് ഗീത, എസ് ബിജു, അസിസ്റ്റന്റ്‌ രജിസ്‌ട്രാർ (ജനറൽ) എസ് മധു,  ബാങ്ക്‌ സെക്രട്ടറി ആർ നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ്‌ ഒന്നാംഘട്ട വ്യാപന സമയത്ത് 44.50 ലക്ഷം  രൂപ ബാങ്കിൽനിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top