പുനലൂർ
തൊളിക്കോട് ഗവ. എൽപി സ്കൂൾ ലഹരിവിരുദ്ധ കർമസമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സുജാത ഉദ്ഘാടനംചെയ്തു. മ
ുനിസിയുടെ വിവിധ കേന്ദ്രങ്ങളിൽ കോർണർ മീറ്റിങ്ങുകൾ നടത്തി. ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പുനലൂർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് മുഖ്യ സന്ദേശം നൽകി. കെഎസ്ആർടിസി ജങ്‌ഷനിൽ നടന്ന യോഗത്തിൽ പുനലൂർ എക്സൈസ് ഇൻസ്പെക്ടർ സുദേവൻ, പുനലൂർ എഇഒ അജയകുമാർ എന്നിവർ മുഖ്യസന്ദേശം നൽകി.
തെരുവ് നാടകം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. വാർഡ് കൗൺസിലർ അഖില സുധാകരൻ, പിടിഎ പ്രസിഡന്റ് മുഹമ്മദ് അൻസാരി, സന്തോഷ്, ചന്ദ്രശേഖരൻ, ഷാജി, രാജീവ്, ഹരി എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന യോഗത്തിൽ അധ്യക്ഷരായി.
ആശ, ബീന, പ്രിയങ്ക, ആരതി ,രഞ്ജിനി, രജിത, രാഗി, ഷിബി സോണി, സിനി, സുമ, കെ ജി ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..