28 January Friday

30 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ തുടങ്ങും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

എക്സ്റേ ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങളും ഒരു ഡോക്ടറും ഒരു അസിസ്റ്റന്റും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നത്

കരുനാഗപ്പള്ളി
സംസ്ഥാനത്ത്‌ 30 മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കുലശേഖരപുരം പഞ്ചായത്തിൽ ജീവനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എക്സ്റേ ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങളും ഒരു ഡോക്ടറും ഒരു അസിസ്റ്റന്റും ഉൾപ്പെടെയുള്ള  സൗകര്യങ്ങളോടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നത്.  എല്ലാ ബ്ലോക്കുകളിലും രാത്രികാല സേവനത്തിന്‌ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നതിന്‌ നടപടിയായതായും മന്ത്രി പറഞ്ഞു. 
സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. ക്ഷീര വികസന പദ്ധതികളുടെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ മിനിമോൾ നിസാം സ്വാഗതം പറഞ്ഞു. എ നാസർ, ഗേളീ ഷൺമുഖൻ, പി എസ് അബ്ദുൽസലിം, ബി ശ്യാമള, രജിതാ രമേശ്,  സുജ ടി നായർ,  ബി എസ്‌ നിഷ,  സി ജനചന്ദ്രൻ, ഡോ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
പോത്തു വളർത്തൽ, വനിതകൾക്കുള്ള പ്രത്യേക കന്നുകുട്ടി പരിപാലനം, കോഴി വളർത്തൽ, പാലിന് സബ്‌സിഡി, കറവ പശുക്കൾക്കുള്ള കാലിത്തീറ്റ സബ്‌സിഡി, സമഗ്ര പാൽ ഉൽപ്പാദനവും കറവപ്പശു വാങ്ങാനുള്ള ധനസഹായം എന്നിവയുടെ  വിതരണോദ്ഘാടനമാണ് നടന്നത്. ജീവനം പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർക്ക് 296 പോത്തിൻ കുട്ടികളെ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top