23 September Wednesday

ഡിവൈഎഫ്ഐ നേതാവിനെ ഇൻസ്പെക്ടർ കൈയേറ്റം ചെയ്‌തെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
ശാസ്താംകോട്ട 
ഡിവൈഎഫ്ഐ പടിഞ്ഞാറെകല്ലട മേഖലാ പ്രസിഡന്റ്‌ എസ് നവാസിനെ തെക്കുംഭാഗം പൊലീസ്‌ ഇൻസ്പെക്ടർ രാജേഷ് കൈയേറ്റം ചെയ്തതായി പരാതി. തിങ്കളാഴ്‌ച രാവിലെ ഒമ്പതിന്‌ കാരാളിമുക്ക് തോപ്പിൽമുക്കിലാണ് സംഭവം. കേരള കൗമുദി ശാസ്താംകോട്ട ലേഖകൻ കൂടിയായ‌ നവാസ്‌ ബൈക്ക്‌ വർക്‌ഷോപ്പിൽ എത്തിയതായിരുന്നു. കട തുറന്നിരുന്നില്ല. ഫോണിൽ സംസാരിച്ചു‌ നിൽക്കവെ ജീപ്പിലെത്തിയ സിഐ പ്രകോപനമില്ലാതെ കൈയേറ്റം ചെയ്യുകയും ഫോൺ പിടിച്ചു വാങ്ങിക്കുകയുമായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു. പിന്നീട്,‌ മണൽ മാഫിയയുടെ ആളാണെന്നു തെറ്റിധരിച്ചതാണെന്നു പറഞ്ഞ് ഫോൺ തിരികെ നൽകി സിഐയും സംഘവും സ്ഥലംവിട്ടു. 
നവാസ് മുഖ്യമന്ത്രിയ്ക്കും ജില്ലാ കലക്ടർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. സംഭവത്തിൽ കുന്നത്തൂർ പ്രസ്‌ ക്ലബ്ബും കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നത്തൂർ മേഖലാ കമ്മറ്റിയും ഡിവൈഎഫ്ഐ പടിഞ്ഞാറെ കല്ലട മേഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top