19 September Saturday
അഞ്ചലിന്‌ ആശ്വാസം

പഞ്ചായത്ത്‌അംഗവുമായി സമ്പർക്കമുള്ളവർക്ക്‌ നെഗറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
അഞ്ചൽ 
അഞ്ചലിൽ കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന വനിതാ പഞ്ചായത്ത്അംഗത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാഫലം നെഗറ്റീവ്‌. പഞ്ചായത്ത്‌ അംഗത്തിന്റെ കുടുംബാംഗങ്ങൾക്കും ഇവർക്കൊപ്പം പഞ്ചായത്ത് സ്ഥിരംസമിതി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെയും ആന്റിജൻ പരിശോധനാഫലമാണ്‌ നെഗറ്റീവായത്‌. ഇതോടെ അഞ്ചൽ പ്രദേശത്തുണ്ടായ ആശങ്കയ്‌ക്ക് അയവുവന്നു. ‌  
അഞ്ചൽ പഞ്ചായത്ത് ഓഫീസും പരിസരവും പുനലൂർ ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്തിൽ അണുവിമുക്തമാക്കി. രണ്ടുദിവസത്തേക്ക് കൂടി പഞ്ചായത്ത് ഓഫീസ് അടച്ചിടും.  ഓഫീസിലെ ജീവനക്കാരുടെ പരിശോധനാ ഫലംകൂടി വരാനുണ്ട്‌. ഇതിനുശേഷമാകും ഓഫീസിലേക്ക്‌ പുറത്തുനിന്ന് ആളുകളെ പ്രവേശിപ്പിക്കുന്നത്‌. ഇതിനിടെ അഞ്ചലിൽ ഇതരസംസ്ഥാനത്തുനിന്നുവന്ന് നിരീക്ഷണത്തിലായിരുന്ന രണ്ടുപേർക്ക്‌ പോസിറ്റീവായെങ്കിലും ഇവരുടെ സമ്പർക്കത്തിൽ ആരുമില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top