20 September Friday
വായ്‌പാ തട്ടിപ്പ്‌

ഡിവൈഎഫ്ഐ ബാങ്കിലേക്ക്‌ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019
 
പത്തനാപുരം
വായ്പ എടുക്കാത്ത പത്തനാപുരം കറവൂര്‍ സ്വദേശിയായ യുവാവിന്‌ എട്ടുലക്ഷം രൂപയുടെ ബാധ്യത നൽകിയ യൂണിയൻ ബാങ്ക് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. കറവൂര്‍ രഞ്ജിത്‌ ഭവനില്‍ രജിത്താണ് എടുക്കാത്ത വായ്‌പയുടെ പേരില്‍ ദുരിതം അനുഭവിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂണിയൻ ബാങ്കിന്റെ പത്തനാപുരം ശാഖയിലേക്ക്‌ ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാര്‍ച്ച് നടത്തി. സെന്‍ട്രല്‍ ജങ്‌ഷനില്‍നിന്ന്‌ ആരംഭിച്ച പ്രകടനം ബാങ്കിനു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ആർ എൽ വിഷ്ണുകുമാർ ധര്‍ണ ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ രതീഷ് ചേകൻ അധ്യക്ഷനായി.  ബാങ്ക് മാനേജരുമായി നടത്തിയ ചർച്ചയിൽ അന്വേഷണം നടത്തി എത്രയും വേഗം ബാധ്യത ഒഴിവാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. 
പ്രധാന വാർത്തകൾ
 Top