12 August Wednesday

ജില്ലാ ബാങ്ക്‌ ജീവനക്കാരുടെ ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
കൊല്ലം
സഹകരണ മേഖലയെയും രാജ്യത്തെ ഫെഡറൽ സംവിധാനത്തെയും തകർക്കുന്ന ബാങ്കിങ് നിയമഭേദഗതി ഓർഡിനൻസ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ സഹകരണ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ഡിബിഇഎഫ്‌)നേതൃത്വത്തിൽ ശനിയാഴ്‌ച 41 കേന്ദ്രങ്ങളിൽ ധർണ നടത്തും. 
കേരള ബാങ്ക്‌ ജില്ലാ ഓഫീസിനു മുന്നിൽ രാവിലെ 9.30ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം പി രാജേന്ദ്രനും വൈകിട്ട്‌ അഞ്ചിന്‌ ചിന്നക്കട ഹെഡ്‌ പോസ്റ്റ്ഓഫീസിനു മുന്നിൽ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പും ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top