21 August Wednesday

അക്വാകൾച്ചർ പ്രമോട്ടർ: അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019
കൊല്ലം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം പദ്ധതിയിലേക്ക് ജില്ലയിൽനിന്ന‌് അക്വാകൾച്ചർ പ്രമോട്ടർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം 20നും 56നും ഇടയിൽ.  
ഫിഷറീസ് വിഷയത്തിൽ വിഎച്ച്എസ്ഇ/സുവോളജിയിലോ ഫിഷറീസിലോ ബിരുദം/ എസ്എസ്എൽസിയും ഫിഷറീസ് വകുപ്പിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ കുറഞ്ഞത് മൂന്നുവർഷം അക്വാകൾച്ചർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക‌് അപേക്ഷിക്കാം.  
കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ മത്സ്യകൃഷി വ്യാപനത്തിനായി അക്വാകൾച്ചർ പ്രമോട്ടർമാരെ തെരഞ്ഞെടുക്കുമ്പോൾ അതത് തദ്ദേശഭരണസ്ഥാപനങ്ങളിലുള്ളവർക്ക് മുൻഗണന ലഭിക്കും.
 യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ  10നകം സിവിൽ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0474- 2792850, 2795545.
പ്രധാന വാർത്തകൾ
 Top