21 August Wednesday

മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019
കരുനാഗപ്പള്ളി
ടിഎസ് കനാലിൽ അറവുമാലിന്യം തള്ളാനെത്തിയ ലോറിയും ഡ്രൈവറും നാട്ടുകാരുടെ സഹായത്തോടെ പിടിയിലായി. മുനിസിപ്പാലിറ്റിയുടെ 24–-ാം ഡിവിഷനിൽ കയർ സംഘത്തിനു സമീപത്ത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മിനിലോറിയിൽ കവറുകളിലും ചാക്കുകളിലുമായി നിറച്ച ഇറച്ചിമാലിന്യം ടിഎസ് കനാലിലേക്ക് തള്ളുന്നത് കായലിൽ ഉണ്ടായിരുന്ന വള്ളത്തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ഡിവിഷൻ കൗൺസിലറും മുനിസിപ്പൽ ഹെൽത്ത്‌ വിഭാഗവും സ്ഥലത്തെത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ലോറിയും പിടിച്ചെടുത്തു. പ്രദേശത്ത് വ്യാപകമായി അറവുമാലിന്യം തള്ളുന്നതിനെതിരെ സിപിഐ എം പ്രവർത്തകർ അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top