02 June Tuesday
ക്ഷീര കർഷകർക്ക് ആശ്വാസം

തമിഴ്‌നാട്ടിൽനിന്ന്‌ വൈക്കോൽ എത്തിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
പുനലൂർ
തമിഴ്‌നാട്ടിൽനിന്ന്‌ വൈക്കോല്‍, കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ എത്തിക്കാന്‍ നടപടിയെക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ലോക്ക് ഡൗണിൽ വൈക്കോല്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ്‌ നടപടി. നിലവില്‍ അതിര്‍ത്തി വഴി വൈക്കോല്‍ കൊണ്ടുവരാൻ തടസ്സമില്ല. എന്നാല്‍, തമിഴ്‌നാട്ടിലെ കളങ്ങളില്‍ വൈക്കോല്‍ കയറ്റാൻ തൊഴിലാളികള്‍ ഇല്ലാത്തതിനാലാണ് ക്ഷാമം  നേരിടുന്നത്. ഇത് പരിഹരിക്കാന്‍ കേരളത്തില്‍നിന്ന്‌ വൈക്കോലിനു പോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍, ക്ലീനര്‍ തുടങ്ങിയവര്‍ കൂടാതെ രണ്ടു തൊഴിലാളികള്‍ക്കു കൂടി പാസ് നല്‍കും. ഇതിന് കൊല്ലം റൂറല്‍ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. ആര്യങ്കാവിൽ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് അധികൃതരുടെ യോഗത്തിലാണ് ഇക്കാര്യം മന്ത്രി വിശദീകരിച്ചത്.
പ്രധാന വാർത്തകൾ
 Top