20 April Tuesday

എപ്പോഴും ‘സ്തുതി’യായിരിക്കട്ടെ

സ്വന്തം ലേഖകന്‍Updated: Thursday Mar 4, 2021
അഞ്ചൽ 
ഇപ്പോഴും എപ്പോഴും ഈ ‘സ്തുതി’യായിരിക്കട്ടെ! അഗസ്ത്യകോട്‌ വിഷ്‌ണു നിവാസിൽ അഭിനന്ദനപ്രവാഹം നിലയ്‌ക്കുന്നില്ല. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ വിവിധ മത്സരങ്ങളിൽ വജയിച്ച മൂന്നരവയസ്സുകാരി സ്തുതി കെ ശ്രീധർ‌ നാടിന്റെ അഭിമാനമാകുകയാണ്‌‌. കോവിഡ് കാലത്ത് കുരുന്നുകളുടെ വിവിധ കഴിവുകൾ കണ്ടെത്താൻ വേണ്ടി ഡൽഹി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നടത്തിയ ഇംഗ്ലീഷ്‌, പൊതുവിജ്ഞാന മത്സരങ്ങളിൽ നിരവധി മെഡലുകളാണ്‌ അഗസ്ത്യകോട് വിഷ്ണു നിവാസിൽ ശ്രീധർ വിശ്വനാഥിന്റെയും കൃഷ്ണയുടെയും മകൾ സ്തുതി നേടിയത്‌. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്ത മത്സരം ഓൺലൈനായാണ്‌ സംഘടിപ്പിച്ചത്‌.  പൊതുവിജ്ഞാനം ഉൾപ്പെടുന്ന ചോദ്യങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചുള്ള  മത്സരങ്ങളിലും സ്തുതി പ്രാഗൽഭ്യം തെളിയിച്ചു. സ്തുതിയുടെ വിജയത്തിൽ സന്തോഷം പങ്കിട്ട്‌ നിരവധിപേരാണ്‌ വീട്ടിലെത്തുന്നത്‌. എന്തിലും സംശയം ഉന്നയിക്കുന്ന പ്രകൃതമാണ്‌ സ്തുതിക്കെന്ന്‌ അമ്മ കൃഷ്ണ പറയുന്നു. അച്ഛൻ ശ്രീധർ വിശ്വനാഥിന് അബുദാബിയിലാണ് ജോലി.  
 
ഫോട്ടോ 
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ മത്സരങ്ങളിൽ ലഭിച്ച പുരസ്‌കാരങ്ങളുമായി സ്തുതി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top