27 January Monday

ബാറ്റുകൊണ്ട‌് തലയ്ക്കടിച്ചത‌് കൃഷിയിടത്തില്‍ പന്തുവീണത് ചോദ്യം ചെയ്തതിന്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
പത്തനാപുരം
ക്രിക്കറ്റ് കളിക്കിടെ കൃഷിയിടത്തില്‍ പന്തുവീണത് ചോദ്യംചെയ്തതിന് സഹോദരങ്ങളായ യുവ കര്‍ഷകരെ ബാറ്റുകൊണ്ട് തലയ്ക്കടിച്ചതായി പരാതി. പത്തനാപുരം  മാലൂര്‍ സുജേഷ്ഭവനില്‍ സുജേഷ്(32), സഹോദരന്‍ അജേഷ്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  
മാലൂര്‍ എംടിഡിഎം ഹയര്‍ സെക്കൻഡറി സ്കൂളിന്റെ കീഴിലുള്ള പുരയിടത്തില്‍ വച്ചാണ് സംഭവം. ഇവിടെ കൃഷി ചെയ്യുന്നതിന്  യുവാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഒന്നര വര്‍ഷമായി 
ചേന, മരച്ചീനി, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ കൃഷി ചെയ്യുന്നുമുണ്ട‌്. കൃഷിയിടത്തിന് സമീപത്തായി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തുന്നവര്‍ കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതു ചോദ്യംചെയ്ത സഹോദരങ്ങളെ കളിക്കാനെത്തിയവര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നു. 
ബാറ്റുകൊണ്ടുളള അടിയില്‍ രക്തംവാര്‍ന്നു കിടന്ന സജേഷിനെയും അജേഷിനെയും നാട്ടുകാരാണ് പത്തനാപുരത്തെ ഇ എം എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top