29 October Thursday

വീടുകയറി ആക്രമണം: പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020
കൊട്ടാരക്കര 
പ്ലാപ്പള്ളി ചേക്കോട്ടുകോണത്ത് വീട് ആക്രമിച്ചവരെ പൊലീസ് അറസ്റ്റ്ചെയ്തു. നെല്ലിക്കുന്നം തുണ്ടുവിള പുത്തൻവീട്ടിൽ മണി (44), സേതു ഭവനിൽ സോമൻ (48)എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ്ചെയ്തത്. ചേക്കോട്ടുകോണം വിളയിൽ പുത്തൻവീട്ടിൽ രത്നമ്മയുടെ വീടാണ്‌ പ്രതികൾ 
ആക്രമിച്ചത്‌. 
വീട്ടിലെ കാറും ഓട്ടോയും തല്ലിത്തകർത്തു. വീട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികൾ പ്രദേശത്ത് നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കുന്നവരാണെന്ന്‌ നാട്ടുകാർ പറയുന്നു. ഇവർ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top