03 August Monday
പെട്രോൾ–- ഡീസൽ വില വർധന

110 കേന്ദ്രത്തിൽ മോട്ടോർ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
കൊല്ലം
തുടർച്ചയായി പെട്രോൾ–- ഡീസൽ വില വർധിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ജില്ലയിൽ 110 കേന്ദ്രത്തിൽ മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം. ഓട്ടോ–- ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു സമരം. 
 ചിന്നക്കടയിൽ  സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ ഉദ്‌‌ഘാടനംചെയ്‌തു.  ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ കെ സേതുമാധവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി ലാലുമണി സ്വാഗതം പറഞ്ഞു. ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എക്‌സ്‌ ഏണസ്റ്റ്‌‌,  ആർ വിജയൻ, അശോകൻ, ബിജു, മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയയിൽ ഒമ്പത്‌ കേന്ദ്രത്തിലായിരുന്നു പ്രതിഷേധം. ചാത്തന്നൂരിൽ 12 കേന്ദ്രത്തിൽ പ്രതിഷേധം നടന്നു. കെ പി കുറുപ്പ്‌, ആർ ഗോപാലകൃഷ്‌ണൻനായർ, വി രഘുനാഥൻ, എ സഫറുള്ള, മണികണ്‌ഠൻ, ടി രാജു, ജയലാൽ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. കൊല്ലം ഈസ്റ്റിൽ 11 കേന്ദ്രത്തിൽ പ്രതിഷേധ സമരം നടന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top