12 August Wednesday

സുഭിക്ഷ കേരളത്തിന്‌ വെളിനല്ലൂർ ബാങ്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
ഓയൂർ 
വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക്  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശുകിടന്ന കാളവയൽ കൈതക്കൽ, ഓയൂർ ഓർക്കോട് ഏലാകളിൽ അഞ്ചു ഹെക്ടറിൽ നെൽക്കൃഷി തുടങ്ങി.  വെളിനല്ലൂർ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണിത്‌. 
ഞാറു നടീൽ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി ആനന്ദൻ അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്,  വൈസ് പ്രസിഡന്റ് ജി സനൽ, കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ വി എസ് രാജലക്ഷ്മി,  എസ് നൗഷാദ്, എം കെ നിർമല, സുനിതാ ഗോപാൽ, കശുവണ്ടി ക്ഷേമനിധി ബോർഡ് ചെയർമാൻ കരിങ്ങന്നൂർ മുരളി, കൃഷി ഓഫീസർ എസ് ‌പി ഷോണി, ബാങ്ക് സെക്രട്ടറി പി കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top