18 October Friday

എംസി റോഡിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാർ

കൊട്ടാരക്കര
എം സി റോഡിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തുനിന്ന്‌ കോട്ടയത്തേക്കു പോകുകയായിരുന്ന ഓൾട്ടോ കാറും എതിർദിശയിൽ വന്ന പെട്രോൾ നിറച്ച ടാങ്കറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. കോട്ടയം ചെറുകടവ് കരിക്കത്ത് വയലിൽ ആതിര (24), അജയ് (13), കാര്‍ ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി കൂവപ്പള്ളി തൈപ്പറമ്പിൽ തമ്പി(49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വാളകത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പാണ് ഇവിടെ കെഎസ്ആർടിസി ബസും കോൺക്രീറ്റ് മിക്‌സർ ടാങ്കറും കൂട്ടിയിടിച്ച് വലിയ തീപിടിത്തമുണ്ടായത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top