02 July Thursday

അതിജീവനത്തിനു കരുത്തേകാൻ ഡിവൈഎഫ്ഐയുടെ നൂതന മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
അഞ്ചൽ
കേരളത്തിന്റെ അതിജീവന പോരാട്ടത്തിനു കരുത്തു പകർന്ന് വ്യത്യസ്ത പദ്ധതിയിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് കമ്മിറ്റി. റീ സൈക്കിൾ കേരളയുടെ ഭാഗമായി ലോഷൻ, സാനിറ്റൈസർ, മാസ്ക്‌ തുടങ്ങിയവ എത്തിച്ചു നൽകിയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നത്‌. 
3000 കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ആദ്യ കിറ്റ് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹന് കൈമാറി ഉദ്‌ഘാടനംചെയ്തു. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്  അംഗം എസ് ഷബീർ, അഞ്ചൽ ബ്ലോക്ക് സെക്രട്ടറി  അജാസ്, പ്രിസിഡന്റ് ഹരിരാജ്‌, വിഷ്ണു പ്രസാദ്, അമൽ വർഗീസ്, അഭിലാഷ്  എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top