കൊല്ലം
ജില്ലയിൽ നാല് വില്ലേജ് ഓഫീസ് കൂടി സ്മാർട്ടായി. പോരുവഴി, കുന്നത്തൂർ, ശാസ്താംകോട്ട, ഇടമുളയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യു മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. പെരിനാട്, പവിത്രേശ്വരം, നിലമേൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും ശിലാഫലക അനാച്ഛാദനവും പുനലൂർ റവന്യു ഡിവിഷണൽ ഓഫീസിന്റെ ഉദ്ഘാടനവും പോരുവഴിയിലും കുന്നത്തൂരിലും പട്ടയവിതരണവും മന്ത്രി നിര്‍വഹിച്ചു. സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ വേഗത്തിലും ബുദ്ധിമുട്ട് ഇല്ലാതെയും ലഭ്യമാകണം. സാങ്കേതികത്വം അതിന് തടസ്സമാകരുത്. സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ ജില്ലയിൽ ആദ്യഘട്ടം സ്മാർട്ടായ വില്ലേജ് ഓഫീസ് 26ആയി. 105 വില്ലേജ് ഓഫീസാണ് ജില്ലയിലുള്ളത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് ഒരുക്കിയത്. വിവിധ സേവനങ്ങൾക്കായി ഓഫീസിൽ എത്തുന്നവർക്കുള്ള വിശ്രമസൗകര്യം, കുടിവെള്ളം, ശുചിമുറി, കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് സൗകര്യങ്ങൾ അടങ്ങിയതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ. നിർമിതിക്കാണ് നിർമാണച്ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..