30 September Wednesday

ദേശീയ പണിമുടക്ക്- ചരിത്രമാക്കാൻ സംയുക്ത ട്രേഡ്- യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

സംയുക്ത ട്രേഡ്- യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ്- ജയമോഹൻ ഉദ്-ഘാടനംചെയ്യുന്നു

കൊല്ലം
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്- ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക്‌ വൻ വിജയമാക്കാൻ സംയുക്ത ട്രേഡ്- യൂണിയൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 10ന് നിയമസഭാ മണ്ഡലങ്ങളിലും 13 മുതൽ 15 വരെ പഞ്ചായത്തുകളിലും കൺവൻഷൻ ചേരും.  കടപ്പാക്കട സ്-പോർട്-സ്- ക്ലബ്ബിൽ നടന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ്- ജയമോഹൻ ഉദ്-ഘാടനംചെയ്-തു. എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു അധ്യക്ഷനായി. സംയുക്ത ട്രേഡ്- യൂണിയൻ ജില്ലാ കൺവീനർ സി സി വിജയൻ സ്വാഗതം പറഞ്ഞു. കെ എസ്- ഇന്ദുശേഖരൻനായർ, കോതേത്ത്- ഭാസുരൻ, കാഞ്ഞിരംവിള അജയകുമാർ (ഐഎൻടിയുസി), എഴുകോൺ സത്യൻ, കുരീപ്പുഴ ഷാനവാസ്- (കെടിയുസി), സുരേഷ്-ശർമ (ടിയുസിഐ), ചെക്കാലയിൽ നാസർ (എസ്ടിയു), ബി വിനോദ്- (എഐയുടിയുസി), അജിത്- കുരീപ്പുഴ (ടിയുസിസി), മോഹൻലാൽ (എൻടിയുഐ), കണ്ണനല്ലൂർ ബെൻസിലി (കെടിയുസി), ഇടവനശ്ശേരി സുരേന്ദ്രൻ, ടി കെ സുൾഫി,  (യുടിയുസി), ബി തുളസീധരക്കുറുപ്പ്-, കരിങ്ങന്നൂർ മുരളി, മുരളി  മടന്തകോട്-, എ എം ഇക്-ബാൽ (സിഐടിയു), ഗോപുകൃഷ്-ണൻ (എഐടിയുസി) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top