15 November Friday

ഏരൂർ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
അഞ്ചൽ
ഏരൂർ പഞ്ചായത്തിന്‌ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. പഞ്ചായത്തിന്റെ സേവനങ്ങൾ പെതുജനങ്ങൾക്ക്‌ കൃത്യമായി ലഭ്യമാക്കുന്നതിലെ മികവിനാണ്‌ ഐഎസ്ഒ സർട്ടിഫിക്കേഷൻ. 
പഞ്ചായത്ത് ഓഫീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഫ്രണ്ട് ഓഫീസ് സേവനം ലഭ്യമാക്കി. 
ഫീഡ് റൂം, റെക്കോഡ് റൂം, പൊതുജനങ്ങൾക്ക് കുടിവെള്ളം. ടിവി എന്നിവയും ഒരുക്കിയിരുന്നു. അറിയിപ്പുകൾ പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള പരസ്യ ബോർഡുകൾ സ്ഥാപിച്ചിരുന്നു. 2018–-2019 വർഷത്തിൽ പദ്ധതി ചെലവിലും നികുതി പിരിവിലും പഞ്ചായത്ത് നൂറുശതമാനം നേട്ടം കൈവരിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top