11 July Saturday

നല്ലതിനായി, നന്മയോടെ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി റിട്ട. അധ്യാപകരായ തൃക്കണ്ണമംഗൽ ചെക്കാലയിൽ പി വൈ പാപ്പച്ചനും ഭാര്യ പി തങ്കമ്മയും അഞ്ചുലക്ഷം രൂപ മന്ത്രി കെ രാജുവിന്‌ കൈമാറുന്നു

കൊട്ടാരക്കര
ഒരുവർഷത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത്‌ റിട്ട. അധ്യാപക ദമ്പതികൾ. കൊട്ടാരക്കര തൃക്കണ്ണമംഗൽ ചെക്കാലയിൽ പി വൈ പാപ്പച്ചനും ഭാര്യ പി തങ്കമ്മയും ആണ് ഇരുവരുടെയും ഒരുവർഷത്തെ പെൻഷൻ തുകയായ അഞ്ചുലക്ഷം രൂപ സംഭാവന നൽകിയത്. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ വച്ച് തുക മന്ത്രി കെ രാജുവിന് കൈമാറി. കേരള ഫീഡ്സ് ചെയർമാൻ കെ എസ് ഇന്ദുശേഖരൻനായർ, തഹസിൽദാർ എ തുളസീധരൻപിള്ള, മുനിസിപ്പൽ വൈസ് ചെയർമാൻ ഡി രാമകൃഷ്ണപിള്ള,  കൗൺസിലർ ലീലാ ഗോപിനാഥ്, സജി ചേരൂർ, മക്കളായ ചാർലി, പി ശോഭ, സ്മിത പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top