11 April Sunday

ജില്ലയിൽ ദേശാഭിമാനി പ്രചാരണം സജീവം

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021
കൊല്ലം 
ജില്ലയിൽ ദേശാഭിമാനി പ്രത്യേക പത്ര പ്രചാരണം ആരംഭിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങൾ മുതൽ ബ്രാഞ്ചു സെക്രട്ടറിമാർ വരെയുള്ളവർ വിവിധ മേഖലകളിൽ പ്രചാരണത്തിനിറങ്ങി. ബൂത്തു കേന്ദ്രങ്ങളിൽ വീടുകൾ കയറി വരിക്കാരെ ചേർത്തു. തിരുമുല്ലവാരം ലോക്കൽ കമ്മിറ്റിയിലെ തിരുമുല്ലവാരം മേഖലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ നേതൃത്വം നൽകി. ഏരിയ കമ്മിറ്റി അംഗം എം വിശ്വനാഥൻ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ യു പവിത്ര, ടി ജി ഷാജി, സുജാത രതികുമാർ, എൻ ജി ശശിധരൻ, ചന്ദ്രശേഖരൻനായർ എന്നിവർ പങ്കെടുത്തു. മുളങ്കാടകം മേഖലയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ പ്രചാരണത്തിന് നേതൃത്വം നൽകി. ജി ബാലകൃഷ്ണൻ നായർ, ജെ ഷാജി, ഡോ. സുജിത് എന്നിവർ പങ്കെടുത്തു. കുരീപ്പുഴ വെസ്റ്റ് മേഖലയിൽ സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയർ നേതൃത്വം നൽകി. ലോക്കൽ സെക്രട്ടറി എ എം മുസ്തഫ, കൗൺസിലർ ശ്രീലത, ജെ കുമാർ, ബി രാജേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top