26 March Sunday

ഗവ. വര്‍ക്കിങ് വിമൻസ് ഹോസ്റ്റൽ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

പിഡബ്ല്യുഡി വർക്കിങ് വിമൻസ്‌ ഹോസ്റ്റലിന്റെ പ്രവർത്തനോദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കുന്നു

കൊല്ലം

കെട്ടിടനിർമാണത്തിൽ സിവിൽ, ഇലക്ട്രിഫിക്കേഷൻ ടെൻഡറുകളെ ഒരുമിപ്പിച്ച് കോമ്പോസിറ്റ് ടെൻഡർ സംവിധാനം നടപ്പാക്കി നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്- മന്ത്രി പി എ മുഹമ്മദ് റിയാസ്. കെട്ടിടം നിർമിച്ചശേഷം വൈദ്യുതീകരണത്തിനായി കുത്തിപ്പൊളിക്കുന്ന പ്രവണത സംയുക്ത കരാർ സംവിധാനം നടപ്പാക്കുന്നതിലൂടെ അവസാനിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച വർക്കിങ്‌ വിമൻസ് ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  ഹോസ്റ്റൽ മുറികളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. എം മുകേഷ് എംഎൽഎ അധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡിവിഷൻ കൗൺസിലർ എസ് സജിത ആനന്ദ്, പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനിയർ എൽ ബീന, സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി എ എം ഇക്‌ബാൽ തുടങ്ങിയവർ പങ്കെടുത്തു.
 
1000 രൂപ വാടക
മൂന്നു നിലയിലായി 86 മുറി, മെസ് ഹാൾ, അടുക്കള, വായനമുറി,  റിക്രിയേഷൻ ഹാൾ, യോഗ, വ്യായാമ,  പ്രാർഥനാമുറി എന്നീ സൗകര്യങ്ങൾ ഹോസ്റ്റലിൽ സജ്ജീകരിച്ചിട്ടുണ്ട്. 3.80 കോടിയാണ് നിർമാണച്ചെലവ്.  1000 രൂപയാണ് പ്രതിമാസ വാടക. മുറി ലഭിക്കാൻ പിഡബ്ല്യുഡി കൊല്ലം ഡിവിഷനെ സമീപിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top