ആലുവ
വെള്ളപ്പെക്കത്തിൽ വന്നടിഞ്ഞ മാലിന്യങ്ങളും ചെളിക്കൂമ്പാരവും നീക്കംചെയ്യാൻ നഗരസഭ ഉദസീനത കാട്ടുന്നതായി ആക്ഷേപം. നഗരത്തിന്റെ മിക്കവാറും ഭാഗങ്ങൾ ചെളി നിറഞ്ഞിരിക്കുകയാണ്. വ്യപാരസ്ഥാപനങ്ങളിൽനിന്ന് നീക്കംചെയ്ത ചെളിയും നനഞ്ഞുനശിച്ച സാമഗ്രികളും വഴിയരികിൽ കൂട്ടിയിരിക്കയാണ്. ജനവാസ മേഖല ശുചീകരിക്കുന്നതിനു മുൻഗണന നൽകുകയാണെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.
നീക്കംചെയ്യുന്ന ചെളിയും മാലിന്യങ്ങളും മംഗലപ്പുഴ സെമിനാരിക്കു സമീപം തള്ളുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. എച്ച്എംടി മലയിൽ ചെളി നിക്ഷേപിക്കാൻ കലക്ടറിൽനിന്നും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചുമാത്രമേ അങ്ങോട്ടു കൊണ്ടുപോകുന്നുള്ളൂ. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും വാഹനങ്ങളും ഉപയോഗപ്പെടുത്തിയെങ്കിൽ മാത്രമേ ശുചീകരണജോലി എളുപ്പം പൂർത്തിയാക്കാൻ കഴിയൂ.
കടകളുടെ മുമ്പിൽ കൂട്ടിയിട്ടിരിക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കംചെയ്യുന്നതിന് മർച്ചന്റ്സ് അസോസിയേഷൻ മുൻകൈ എടുക്കുന്നുണ്ട്.