20 September Monday

ഖാദി ഓണം വിപണനമേളയ്‌ക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021


കൊച്ചി
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം വിപണന മേള കലൂർ ഖാദി ഗ്രാമസൗഭാഗ്യ ഭവനിൽ ആരംഭിച്ചു. മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ആദ്യവിൽപ്പന ജില്ലാപഞ്ചായത്ത്‌ അംഗം എ എസ്‌ അനിൽകുമാർ മേയറിൽനിന്ന്‌ ഏറ്റുവാങ്ങി. ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർപേഴ്‌സൺ സോണി കോമത്ത്‌, വാർഡ്‌ കൗൺസിലർ രജനി മണി, കെ എ അലി അക്‌ബർ തുടങ്ങിയവർ പങ്കെടുത്തു. മേളയിൽ ആഗസ്ത്‌ 20 വരെ ഖാദി തുണിത്തരങ്ങൾക്ക്‌ 20 മുതൽ 30 ശതമാനംവരെ റിബേറ്റ്‌ ലഭിക്കും. 5000 രൂപയുടെ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ്‌ 2999 രൂപയ്‌ക്ക്‌ ലഭ്യമാണ്‌. ഒരു ഡബിൾ മുണ്ട്‌, ഒരു സിംഗിൾ മുണ്ട്‌, കളർ ധോത്തി, ഒരു റെഡിമെയ്‌ഡ്‌ ഷർട്ട്‌, ഒരു ഷർട്‌ പീസ്‌, ഒരു സെറ്റ്‌ ചുരിദാർ, രണ്ട്‌ കർച്ചീഫ്‌, നാല്‌ കോട്ടൺ മാസ്‌ക്‌ എന്നിവയടങ്ങുന്നതാണ്‌ കിറ്റ്‌. സർക്കാർ, അർധസർക്കാർ, ബാങ്ക്‌, പൊതുമേഖല ജീവനക്കാർക്ക്‌ ഒരുലക്ഷം രൂപവരെ ക്രെഡിറ്റ്‌ വ്യവസ്ഥയിൽ തുണിത്തരങ്ങൾ ലഭിക്കും. ജില്ലയിലെ ഖാദി ബോർഡിന്റെ മറ്റ്‌ അംഗീകൃത വിൽപ്പനശാലകളിലും ഈ ആനുകൂല്യം ലഭ്യമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top