വി എം ഗിരിജ ആകാശവാണിയിൽനിന്ന്‌ പടിയിറങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2021, 02:39 AM | 0 min read

കൊച്ചി
‘ഒരിടത്ത്‌ ഒരിടത്ത്‌..............’  ശ്രോതാക്കൾക്ക്‌ മറക്കാനാകാത്ത കഥപറച്ചിൽ അവസാനിപ്പിച്ച്‌ കൊച്ചി എഫ്‌എമ്മിന്റെ പടിയിറങ്ങുകയാണ്‌ പ്രോഗ്രാം അനൗൺസറായ കവയിത്രി വി എം ഗിരിജ. 38 വർഷത്തെ സേവനം പൂർത്തിയാക്കിയാണ്‌ ആകാശവാണി ജീവനക്കാരുടെയും ശ്രോതാക്കളുടെയും ‘ഗിരിജേച്ചി’ ശനിയാഴ്‌ച വിരമിക്കുന്നത്‌. 1983ൽ തൃശൂർ ആകാശവാണിയിൽ അനൗൺസറായി ചേർന്നു. 1989ൽ കൊച്ചിയിൽ എഫ്എം സ്റ്റേഷൻ ആരംഭിച്ചപ്പോൾ അവിടേക്ക്‌ മാറി. കഥപറച്ചിലിലൂടെ ശ്രോതാക്കളുടെ മനസ്സിൽ ഇടംപിടിച്ചു.

മലയാളത്തിലെ കഥകാരന്മാരെ കൂടാതെ ടോൾസ്‌റ്റോയ്‌, അന്റോൺ ചെക്കൊവ്‌ തുടങ്ങിയവരുടെ കഥകളും ഗരിജയുടെ മധുരശബ്‌ദത്തിൽ ശ്രോതാക്കൾ കേട്ടു. ശനിദശ എന്നപേരിൽ ഹാസ്യ പരിപാടിയും അവതരിപ്പിച്ചു. പാദമുദ്രകൾ എന്ന പരിപാടിയിലൂടെ ഡോ. എം ലീലാവതി, പെരുമ്പടവം ശ്രീധരൻ, ടി എൻ കൃഷ്‌ണൻ, കലാമണ്ഡലം ഗോപി തുടങ്ങി നിരവധി പ്രമുഖരെ തത്സമയം ഇന്റർവ്യൂ ചെയ്‌തു. ഇതിനിടയിലും കവിതകളും കഥകളും എഴുതി സാഹിത്യലോകത്തും തന്റേതായ ഇടംനേടി.

കവിതയ്ക്കുള്ള 2018ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഗിരിജയുടെ ബുദ്ധ പൂർണിമയ്ക്ക് ലഭിച്ചു. ചങ്ങമ്പുഴ അവാർഡ്, ബഷീർ അമ്മ മലയാളം പുരാസ്‌കം എന്നിവയും ലഭിച്ചിട്ടുണ്ട്. കാക്കനാട്‌ ‘തണലി’ലാണ്‌ താമസം. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠനാണ്‌ ഭർത്താവ്‌. മക്കൾ: ആർദ്ര, ആർച്ച.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home