27 September Monday

വ്യവസായ പരിശോധന സുതാര്യമാകും 
കെ സിസിലൂടെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

കെ- സിസ് പോർട്ടൽ മുഖ്യമന്ത്രി 
പിണറായി വിജയൻ സ്വിച്ചോൺ 
ചെയ്യുന്നു. മന്ത്രി പി രാജീവ് സമീപം


തിരുവനന്തപുരം
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്‌ക്കുള്ള കെ- -സിസ് (കേരള സെൻട്രലൈസ്‌ഡ്‌ ഇൻസ്‌പെക്‌ഷൻ സിസ്റ്റം) പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പരിശോധന കേന്ദ്രീകൃതമായ ഈ പോർട്ടലിലൂടെ നടത്തും. പരിശോധനാ ഷെഡ്യൂളും ഇതിൽ തയ്യാറാക്കും. സ്ഥാപനത്തിന് മുൻകൂട്ടി എസ്എംഎസ്, ഇമെയിൽ വഴി അറിയിപ്പ്‌ നൽകും. റിപ്പോർട്ട് രണ്ട്‌ ദിവസത്തിനകം പ്രസിദ്ധീകരിക്കും. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top