29 May Friday

ചരക്ക് ഗതാഗതം സുഗമമാക്കി റെയിൽവേ; റെയിൽ മാർഗമെത്തിയത്‌ ഒരുലക്ഷം ടൺ സാധനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


തിരുവനന്തപുരം
കോവിഡ്–- 19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാക്കി ഇന്ത്യൻ റെയിൽവേ. സംസ്ഥാനങ്ങൾതമ്മിൽ റോഡ് മാർഗമുള്ള ചരക്കുഗതാഗതം പലയിടങ്ങളിലും സ്തംഭിക്കുമ്പോഴാണ്‌ റെയിൽവേയുടെ ഈ ആശ്വാസവഴി. ഒമ്പത്‌ ദിവസംകൊണ്ട്‌ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഗോഡൗണുകളിലായി 1,09,764 ടൺ സാധനങ്ങളാണ്‌ ഇറക്കിയത്‌. ഇതിൽ 30,000 ടൺ അരി, ഗോതമ്പ്‌, പഞ്ചസാര, ഉപ്പ്‌, തുടങ്ങിയ ഭക്ഷ്യധാന്യങ്ങളാണ്‌. രാസവളവും കന്നുകാലികൾക്കുള്ള തീറ്റയും ലഭ്യമാക്കി. സെക്കുദരാബാദ്‌ ഡിവിഷനിലെ സനാത്നനഗർ, ബോദൻ, ചെല്ല ശ്രീനിവാസ റെഡി, ഹൈദരാബാദ്‌ ഡിവിഷനിലെ കാമറെഡി എന്നിവിടങ്ങളിൽനിന്നാണ്‌ കേരളത്തിലേക്കുള്ള ഗ്രേഡ്‌ വൺ അരിയെത്തുന്നത്‌.

കോഴിക്കോട് വെസ്റ്റ്ഹിൽ, പാലക്കാട്, എടക്കാട്, മുളങ്കുന്നത്തുകാവ്, കരുനാഗപ്പള്ളി, കോട്ടയം, കഴക്കൂട്ടം എന്നിവിടങ്ങളിലാണ്‌ ഭക്ഷ്യധാന്യങ്ങൾ ഇറക്കാൻ റെയിൽവേ ഗുഡ്സ് ഷെ‍‍ഡ്ഡുകൾ ഉള്ളത്. ഇവിടെനിന്ന്‌ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനത്തെ വിവിധ ഫുഡ്‌ കോർപറേഷൻ ഗോഡൗണുകളിലേക്ക്‌ മാറ്റും. പെട്രോൾ, ഡീസൽ തുടങ്ങിയ എണ്ണയുൽപ്പന്നങ്ങൾ പാലക്കാട്‌ ഡിവിഷനിൽ ഇറക്കും. യാത്രാസർവീസുകൾ ഇല്ലാത്തതിനാൽ പകുതിസമയംകൊണ്ട്‌ പഞ്ചാബ്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ ചരക്ക്‌ എത്തിക്കാനാകുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top