22 October Tuesday

ബഹിരാകാശം മാനവരാശിയുടെ പൊതുസ്വത്ത്‌: രാകേഷ്‌ ശർമ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

സ്‌പെയ്‌സ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രാകേഷ് ശർമയും വിജയ് ഗാർഗും സ്വീകരിക്കുന്നു


തിരുവനന്തപുരം
ബഹിരാകാശം ഏതെങ്കിലും വ്യക്തിയുടേയോ രാജ്യത്തിന്റേതോ അല്ല, മാനവരാശിയുടെ പൊതു സ്വത്താണെന്ന്‌ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ്‌ ശർമ. ഡിസി ബുക്‌സിന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ ആരംഭിച്ച സ്‌പെയ്‌സ്‌ ഫെസ്‌റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക്‌ ഏറെ പ്രധാന്യമുണ്ട്‌. എന്നാൽ, മനുഷ്യനു ഏറ്റവും ആവശ്യവും സുരക്ഷിതവുമായ ഇടവും ഭൂമിയാണ്‌. അതിനെയാണ്‌ സംരക്ഷിക്കേണ്ടത്‌. ആമസോണിലെ തീപിടിത്തം എത്രയുംപെട്ടെന്ന്‌ കെടുത്താനാകുമെന്ന്‌ പ്രതീക്ഷിക്കാം. ഐക്യരാഷ്ട്ര സംഘടന പലപ്പോഴും പല്ലില്ലാത്ത സംഘടനയാകുന്നു. അതുകൊണ്ടാണ്‌ കാലാവസ്ഥാ വ്യതിയാന കരാറിൽനിന്നടക്കം ഏകപക്ഷീയമായി വിട്ടുപോകുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ് ട്രംപിനു പറയാനാകുന്നതെന്നും രാകേഷ്‌ ശർമ പറഞ്ഞു. വി പി ബാലഗംഗാധരൻ മോഡറേറ്ററായി.


പ്രധാന വാർത്തകൾ
 Top